Post Category
വിജയോത്സവം: അനുമോദനം നാളെ
ജില്ലയില്‍ പ്ലസ് 2, എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെയും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ജില്ലാ പഞ്ചായത്ത് അനുമോദിക്കുന്നു. ജൂണ്‍ 16ന് ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളിലെ പ്രിന്‍സിപ്പള്‍മാരും പ്രധാനാധ്യാപകരും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments