Post Category
ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും പരിശീലനം
കൊച്ചി: വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി പരിശീലന ക്ലാസ് ജൂണ്‍ 22-ന് എറണാകുളം സൗത്ത് എസ്.ആര്.വി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് മൂന്നിനും ജൂണ്‍ 29 ന് മൂവാറ്റുപുഴയിലെ കടാതി ഗവ:യു.പി സ്കൂളില്‍ വൈകിട്ട് മൂന്നിനും പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയില്‍ ഭാഗ്യക്കുറി ഏജന്റുമാരും, വില്പനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments