Post Category
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയിലേക്കുളള സൈക്ലിംഗ് ടെസ്റ്റ്
കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുളള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍ 113/2017) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി ജൂണ്‍ 17, 18, 19 തീയതികളിലായി രാവിലെ 7.30 മുതല്‍ എറണാകുളം ജില്ലാ പി.എസ്.സി ഓഫീസ് പരിസരത്ത് സൈക്ലിംഗ് ടെസ്റ്റും, വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയും (ഒ.റ്റി.വി) നടത്തും. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമായിട്ടുളള സൈക്ലിംഗ് ടെസ്റ്റിനുളള അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിന്റെ അസല്‍ സഹിതം സൈക്ലിംഗ് ടെസ്റ്റിനാവശ്യമായ സൈക്കിള്‍ ഉള്‍പ്പെടെ നിശ്ചിത സമയത്തും തീയതിയിലും നേരിട്ട് ഹാജരാകണം.
date
- Log in to post comments