രക്തദാതൃ ദിനാചരണവും രക്തദാനക്യാമ്പും സംഘടിപ്പിച്ചു
ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ബ്ലഡ് ഡോണേഴ്‌സ് കേരള ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളജില്‍ ബോധവത്ക്കരണ സെമിനാര്‍, രക്തദാനക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രെറ്റി സക്കറിയ ജോര്‍ജ് ക്ലാസെടുത്തു. ജില്ലാ ക്ഷയരോഗ നിയന്ത്രണ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ.നിയാസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ബിജു ജോര്‍ജ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജിജീഷ്, ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ഘടകം ജില്ലാ പ്രസിഡന്റ് രഘുബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രക്തദാന ക്യാമ്പില്‍ വിദ്യാര്‍ഥികളടക്കം 50 പേര്‍ രക്തം ദാനം ചെയ്തു. കുടുംബശ്രീയുടെ കലാവിഭാഗമായ നവജേ്യാതി രംഗശ്രീ അവതരിപ്പിച്ച് സന്ദേശ നാടകവും പരിപാടിയുടെ ഭാഗമായി നടന്നു. (പിഎന്‍പി 1417/19)
- Log in to post comments