സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന് പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അര്‍ഹതയുള്ളവരുമായ ശുപാര്‍ശിത വിഭാഗങ്ങളില്‍പ്പെട്ട (ഒ.ഇ.സി മാത്രം) സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2019 മാര്‍ച്ചില്‍ നാലാം ക്ലാസ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ നേടുകയും ചെയ്ത ബി.പി.എല്‍. കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. തെരഞ്ഞടുക്കപ്പെടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് 10-ാം ക്ലാസ് വരെ പഠന മികവ് തുടരുന്നപക്ഷം എല്ലാ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കും. അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെ പ്രതിവര്‍ഷം 3000 രൂപയും എട്ട് മുതല്‍ 10-ാം ക്ലാസ് വരെ പ്രതിവര്‍ഷം 4000 രൂപയുമാണ് സ്കോളര്‍ളിപ്പ്. കൂടാതെ എല്ലാ വര്‍ഷവും മദ്ധ്യവേനല്‍ അവധിക്കാലത്ത് കരിയര്‍ ഗൈഡന്‍സ്, അഭിരുചി നിര്‍ണയം, വ്യക്തിത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, മാനസിക വികസനം, കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച പഠന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നാലാം ക്ലാസിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂലൈ 15ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, കോട്ടയം-686 001 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോറം കള്‍ കോര്‍പ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04812564304. (പിഎന്‍പി 1418/19)
- Log in to post comments