Skip to main content

വി എച്ച് എസ് ഇ യില്‍ ബ്രിഡ്ജ് കോഴ്‌സ്

വി.എച്ച്.എസ്.ഇ ബ്രിഡ്ജ് കോഴ്‌സ് മെറ്റീരിയലിന്റെ പ്രകാശനവും വിതരണവും ഇന്ന് (ജൂണ്‍ 13) രാവിലെ 10.30 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള, വിജയഭേരി കോഡിനേറ്റര്‍ ടി.സലിം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ എം.മണി തുടങ്ങിയവര്‍ സംബന്ധിക്കും.

 

date