Skip to main content

നിലമ്പൂര്‍- കരുളായി റോഡ് നവീകരണം 16 ന് തുടങ്ങും

നിലമ്പൂര്‍ കരുളായി റോഡ് നവീകരണം 16 ന് തുടങ്ങും. 16 ന് കരുളായിയില്‍ രാവിലെ 10 ന് പി.വി അന്‍വര്‍ എം.എല്‍.എ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നു 16 കോടി രൂപ ചെലവഴിച്ച് താഴെ ചന്തക്കുന്ന് മുതല്‍ കരുളായി ചെറുപുഴ പാലം വരെ 11 കിലോമീറ്റര്‍ വീതിയിലും ഏഴ്മീറ്റര്‍ വീതിയിലും റോഡ്  റബ്ബൈറസ് ചെയ്യും. മുക്കട്ടയിലും കരുളായിയിലും ബസ് ബേ കള്‍ നിര്‍മ്മിക്കും. 10 കള്‍വെര്‍ട്ടുകള്‍ പുതുക്കി പണിയും. ആദ്യ ഘട്ടത്തില്‍ കള്‍വര്‍ട്ടുകളുടെ ജോലിയാണ് ആരംഭിക്കുക. പി.വി അന്‍വര്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഈ റോഡ് കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയത്.

 

date