വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്
ആലപ്പുഴ:കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുള്ളവരുമായ ശുപാർശിത വിഭാഗങ്ങളിൽപ്പെട്ട (ഒ.ഇ.സി)മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. മാർച്ചിൽ നാലാം ക്ലാസ്സ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും 'എ ഗ്രേഡ്' നേടുകയും ചെയ്ത ബി.പി.എൽ. കുടുംബങ്ങളിലെ വിദ്യാർത്ഥികളെയാണ് ഇതിലേയ്ക്കായി പരിഗണിക്കുന്നത്. തിരഞ്ഞടുക്കപ്പെടുന്ന 100 വിദ്യാർത്ഥികൾക്ക് 10-ാം ക്ലാസ്സ് വരെ പഠന മികവ് തുടരുന്നപക്ഷം എല്ലാ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും. ക്ലാസ്സ് മുതൽ 7-ാം ക്ലാസ്സ് വരെ പ്രതിവർഷം 3000 രൂപയും എട്ടാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സ് വരെ പ്രതിവർഷം 4000 രൂപയുമാണ് സ്‌കോളർളിപ്പ്. കൂടാതെ എല്ലാ വർഷവും മദ്ധ്യവേനൽ അവധിക്കാലത്ത് കരിയർ ഗൈഡൻസ്, അഭിരുചി നിർണ്ണയം, വ്യക്തിത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, മാനസിക വികസനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പഠന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുാകും. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, നാലാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം 2019 ജൂലൈ 15ന് വൈകിട്ട് അഞ്ചിനകം മുമ്പ് പൂരിപ്പിച്ച അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, കോട്ടയം - 686 001 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേതാണ്. കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ മാർക്കിന്റെ അടിസ്ഥാനത്തിലും ഒരേ മാർക്ക് വന്നാൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതാണ്. അപേക്ഷാ ഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0481 - 2564304 എന്ന നമ്പരിൽ ബന്ധപ്പെടുക
- Log in to post comments