എറണാകുളം അറിയിപ്പുകള്
വാഹനം വാടകയ്ക്ക്; ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2019-20 വര്‍ഷം ഒരു കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുള്ള മുദ്രവച്ച ടെന്‍ഡറുകള്‍ ജൂണ്‍ 26ന് ഉച്ചയ്ക്ക് ശേഷം 3 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍ നം. 04852814205, 8281999194
ആലുവ താലൂക്ക് ഓഫീസില്‍ അദാലത്ത് ജൂലൈ 27-ന്
കൊച്ചി: ആലുവ താലൂക്ക് അങ്കാമാലി വില്ലേജില്‍പ്പെട്ട ഭൂമിയുടെ ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളും പരാതികളും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ ജൂലൈ 27-ന് ആലുവ താലൂക്ക് ഓഫീസില്‍ അദാലത്ത് നടത്തുന്നു.
അങ്കമാലി വില്ലേജിലെ ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ട് പരാതിയുളളവര്‍ ന്യായവില പൂനര്നിര്ണത്തിനുളള അപേക്ഷ നിശ്ചിത ഫോറത്തില്‍ അവകാശ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 27 വരെ അങ്കമാലി വില്ലേജ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കാം.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: മുളന്തുരുത്തി ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2019-20 വര്‍ഷം ഒരു വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുള്ള മുദ്രവച്ച ടെന്‍ഡറുകള്‍ ജൂണ്‍ 22ന് ഉച്ചയ്ക്ക് ശേഷം 3 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
താത്കാലിക നിയമനം
കൊച്ചി: 2019-2020 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 20, 22 തീയതികളില്‍ കൂടിക്കാഴ്ച നടത്തുന്നു.
ഒരു ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, യോഗ്യത ബി.എ.എം.എസ്, റ്റി.സി.എം.സി രജിസ്ട്രേഷന്. കൂടിക്കാഴ്ച ജൂണ്‍ 20-ന് രാവിലെ 11-ന്. ഒരു ആയുര്‍വേദ തെറാപ്പിസ്റ്റ് യോഗ്യത ഡി.എ.എം.ഇ യില്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. കൂടിക്കാഴ്ച ജൂണ്‍ 22-ന് രാവിലെ 11-ന്. അറ്റന്‍ഡര്‍ യോഗ്യത ഏഴാം ക്ലാസ് ഒഴിവുകള്‍ രണ്ട് എണ്ണം. കൂടിക്കാഴ്ച ജൂണ്‍ 22-ന് രാവിലെ 11-ന്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും ഒരു പകര്‍പ്പും, തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് എറണാകുളം തമ്മനത്തുളള ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2335592.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരു ആക്സിസ് പാസഞ്ചര്‍ ലിഫ്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ വ്യവസ്ഥയില്‍ ചെയ്യുവാന്‍ പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 19-ന് വൈകിട്ട് മൂന്നു വരെ നല്‍കാം.
- Log in to post comments