കാർബൺ തുലിത കുന്നംകുളത്തിനായി വനവൽക്കരണ നടപടികൾ തുടരുന്നു
സാമൂഹ്യ വനവൽക്കരണത്തിലൂടെ കാർബണിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭ പ്രദേശത്ത് ലഭ്യമായ സ്ഥലങ്ങളിൽ വനവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ചെമ്മണൂർ പകൽ വീട് പരിസരത്ത് നഗരസഭ ചെയർപേർസൺ സീത രവീന്ദ്രന്റെ നേതൃത്വത്തിൽ കൗൺസിലർമാരും ജീവനക്കാരും പൊതുജനങ്ങളും ചേർന്ന് ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചു. ലോക വയോജന ചൂഷണവിരുദ്ധ ബോധവൽക്കരണ ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി വൃക്ഷ തൈകൾ നടുന്നതിന് വയോജനങ്ങളും പങ്കാളികളായി. സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ.പ്രേമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നഗരസഭ പ്രദേശത്തെ റവന്യു പുറംപോക്ക് സ്ഥലങ്ങൾ വനവൽക്കരണത്തിനായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തഹസിൽദാർക്ക് നഗരസഭയ്ക്ക് കത്ത് നൽകി. മുപ്പത് വർഷത്തേക്കെങ്കിലും ഭൂമി കൈമാറ്റം ചെയ്യുകയോ നിർമ്മാണ പ്രവൃത്തികൾ നടത്തുകയോ ചെയ്യില്ലെന്നുറപ്പു തരുന്ന സ്വകാര്യ സ്ഥലങ്ങളും വനവൽക്കരണം നടത്തുവാൻ നഗരസഭ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കത്തിക്കാതയും വലിച്ചെറിയാതെയും കഴുകി വൃത്തിയാക്കി നഗരസഭയുടെ ഹരിത കർമ്മ സേനക്ക് കൈമാറണമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ലഭ്യമായ ഇടങ്ങളിൽ വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കണമെന്നും, കിണർ റീചാർജ്ജിംഗിലൂടെ ആ ജീവനാന്തം കുടിവെള്ളം സംരക്ഷിക്കണമെന്നും, കാർബൺ തുലിത കുന്നംകുളം എന്ന ലക്ഷ്യപ്രാപ്തിക്കായി പൊതുജനങ്ങൾ നഗരസഭയുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.
- Log in to post comments