ഹരിതം സഹകരണം വൃക്ഷത്തൈ വിതരണം
താഴേക്കാട് സർവീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണവും വിദ്യാഭ്യാസ അവാർഡ് സമർപ്പണവും പ്രൊഫ. കെ യു അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. എസ്. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ആളൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് സന്ധ്യ നൈസൻ കശുമാവിൻ തൈകളുടെ വിതരണം നടത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കേരള യൂണിവേഴ്‌സിറ്റി ബി. ടെക് ഒന്നാം റാങ്കുകാരിയുമായ ശ്വേത സുഗതനും ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ അവാർഡ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. എം. എസ്. വിനയൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജിത സുബ്രമണ്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക ശിവദാസൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ജെ. നിക്സൺ തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ എം. ബി. ലത്തീഫ് സ്വാഗതവും സെക്രട്ടറി പി. പി. ജോസ് നന്ദിയും പറഞ്ഞു.
- Log in to post comments