Skip to main content

ഐടിഐ പ്രവേശനം

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഈ അദ്ധ്യയന വർഷം ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സാണ് യോഗ്യത. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 150 രൂപ സ്റ്റൈപ്പന്റ് ബോർഡിൽ നിന്ന് ലഭിക്കും. അപേക്ഷാഫോം പൂത്തോളിലെ മാർസ് കോംപ്ലക്‌സിലെ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ 10 രൂപയ്ക്ക് നേരിട്ടും 15 രൂപയ്ക്ക് മണിയോർഡറായും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 25. ഫോൺ : 0487-2384494.

date