Post Category
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനവിതരണം
ആളൂർ ഗ്രാമ പഞ്ചായത്ത് 2018-19 വാർഷിക ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ പ്രൊഫ. കെ. യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. 15 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തു. 13 പേർക്ക് മുച്ചക്ര വാഹന സഹായം ലഭിച്ചു. ഐ സി എസ് സൂപ്പർ വൈസർ ടി. ഷാലിമ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് എ. ആർ. ഡേവിസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അജിത സുബ്രമണ്യൻ, അംബിക ശിവദാസൻ, സി ഡി എസ് ചെയർപേഴ്‌സൺ രതി സുരേഷ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അംഗം സി. ജെ. നിക്സൺ സ്വാഗതവും സെക്രട്ടറി പി. എസ് ശ്രീകാന്ദ് നന്ദിയും പറഞ്ഞു.
date
- Log in to post comments