Post Category
ലൈബ്രറി ഇന്റേൺ: ഇന്റർവ്യൂ 24 ന്
ബി.എൽ.ഐ.എസ് ബിരുദധാരികളെ ലൈബ്രറി ഇന്റേണായി നിയമിക്കുന്നതിനായി വഴുതക്കാട് സർക്കാർ വനിത കോളേജിൽ 24 ന് രാവിലെ 10 ന് അഭിമുഖം നടക്കും. താത്കാലികമായാണ് നിയമനം. 12,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ സഹിതം പ്രിൻസിപ്പലിന്റെ ചേമ്പറിലെത്തണം.
പി.എൻ.എക്സ്.1845/19
date
- Log in to post comments