Skip to main content

സാനിറ്റേഷൻ വർക്കർ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും അനുബന്ധ സ്ഥാപന ങ്ങളിലുമായി ഒഴിവുളള സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 20 രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ഏഴാം ക്ലാസ് വിജയം, പ്രായ പരിധി: 50 വയസ്സ്, ആശുപത്രികളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം 10.30ന് ഓഫീസിൽ ഹാജരാകണം.
പി.എൻ.എക്സ്.1848/19

date