സ്വയംതൊഴില്‍ പദ്ധതി
എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന സ്വയംതൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരായിരിക്കണം അപേക്ഷകര്‍.
കെസ്റു സ്വയംതൊഴില്‍ പദ്ധതിയില്‍ 20 ശതമാനം സബ്സിഡിയോടെ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രായം 21 നും 50നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്.
മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്‍റേഴ്സ്/ജോബ് ക്ലബ് സ്വയംതൊഴില്‍ പദ്ധതിയില്‍ ഗ്രൂപ്പ് സംരഭങ്ങള്‍ ആരംഭിക്കുതിന് 25 ശതമാനം സബ്സിഡിയോടെ പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ. പ്രായപരിധി 21നും 40നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് വര്‍ഷത്തെയും മറ്റ് പിന്നോക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് അനുവദിക്കും.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ ലഭിക്കും.
- Log in to post comments