Skip to main content

തുളുഭാഷയുടെ പുനരുജ്ജീവനം: പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയാക്കുന്നതിനും കന്നഡ പരിഭാഷ പൂര്‍ത്തിയാക്കുന്നതിനും അംഗീകാരം

തുളുഭാഷയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുളള പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയാക്കുന്നതിനും, കന്നഡ പരിഭാഷ പൂര്‍ത്തിയാക്കുന്നതിനുളള നടപടിക്കും ജില്ലാ പഞ്ചായത്ത് ഭരണസമിതിയോഗം അംഗീകാരം നല്‍കി.  പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഉപദേശക സമിതി പുന:സംഘടിപ്പിക്കും. മഹാകവി ശ്രീ. കിഞ്ഞിണ്ണറൈ സ്മാരക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുളള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുതലപ്പെടുത്തി.  2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ക്ഷണിച്ച ടെണ്ടറുകളില്‍ 47 എണ്ണത്തിന് അംഗീകരിച്ചു.
 

date