Skip to main content

വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദാഘാടനം നാളെ കലവൂർ ഗവ.ജി.എച്ച്.എസ്.എസ്സിൽ 

ആലപ്പുഴ: പി.എൻ. പണിക്കർ അനുസ്മരണാർഥം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വായനദിനാഘോഷവും വായന പക്ഷാചരണത്തിന്റെ ജില്ലാ തല ഉദാഘാടനവും നാളെ (ജൂൺ 19) രാവിലെ 10ന് കലവൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിക്കും. 

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.കെ.റ്റി. മാത്യു ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങിൽ ജില്ലയിലെ മികച്ച ഗ്രന്ഥശാലയായി തെരഞ്ഞെടുക്കപ്പെട്ട ഏവൂർ ദേശബന്ധുഗ്രന്ഥശാലാ ഭാരവാഹികളെയും മികച്ച സ്‌കൂൾ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ട മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിനെയും മികച്ച ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ട പി.സുലജയെയും ജില്ലാ കളക്ടർ ആദരിക്കും. കൂടാതെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കുമാരി എ.എയിലയെ  (ഗവ.ഗേൾസ് എച്ച്.എസ്.എസ്.കായംകുളം) ആദരിക്കും. 

പി.എൻ. പണിക്കർ അനുസ്മരണ         പ്രഭാഷണം ചുനക്കര ജനാർദ്ദനൻ നായരും വായനദിനപ്രതിജ്ഞ വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ.കുമാറും വായനദിന സന്ദേശം നൽകൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഷീന സനൽകുമാറും നിർവഹിക്കും. ജില്ല പഞ്ചായത്തംഗം പി.ടി.ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, വാർഡ് മെമ്പർ സിന്ധുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീഹരി, ലൈബ്രറി കൗൺസിൽ, സംസ്ഥാന ഭരണസമിതിയംഗങ്ങളായ  അഡ്വ.പി.വിശ്വംഭരപ്പണിക്കർ, മുഞ്ഞിനാട് രാമചന്ദ്രൻ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കോ-ഓർഡിനേറ്റർ നാട്ടുവെളിച്ചം പ്രതാപൻ, കലവൂർ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ  വി.എം.ഉഷാദേവി, ഹെഡ്മിസ്ട്രസ് കെ.വി.വിജയകുമാരി, എസ്.എം.സി. ചെയർമാൻ വി.വി.മോഹനദാസ് എന്നിവർ പ്രസംഗിക്കും. ഗ്രന്ഥശാലാസംഘം സെക്രട്ടറി മാലൂർ ശ്രീധരൻ സ്വാഗതം പറയുന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല നന്ദി പറയും. രാവിലെ 9.30ന് വിളംബര ജാഥ സ്‌കൂളിലേക്ക് നടക്കും.
  

date