Post Category
പമ്പും വാട്ടർ ഹൈപ്രഷർ ക്ലീനറും സംഭാവന നൽകി
ആലപ്പുഴ: കേരള സമാജം മ്യൂണിക്കിന്റെ സഹായ അഭ്യർത്ഥനപ്രകാരം ജർമ്മനിയിലെ ക്രെഷർ കമ്പനി ജില്ലയിലെ പ്രളയാന്തര ശുചീകരണപ്രവർത്തനങ്ങൾക്ക് പമ്പും വാട്ടർ ഹൈ പ്രഷർ ക്ലീനറും ജില്ലാ ഭരണകൂടത്തിന് സംഭാവന നൽകി. സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട് പ്രദേശത്തെ പഞ്ചായത്തിനെ ഇത് ഏൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ടെക്‌നോപാർക്കിലെ പ്രതിധ്വനി എന്ന സംഘടനയ്ക്കാണ് പമ്പ് ജർമനിയിൽ നിന്നും അയച്ചത്. വെള്ളം ഇറങ്ങിയതിനു ശേഷമുള്ള ചെളിയും മാലിന്യങ്ങളും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഈ പമ്പ് പെട്രോളാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ചക്രങ്ങളുള്ളത് കൊണ്ട് ഉരുട്ടി കൊണ്ട് പോകാൻ സാധിക്കും. ശക്തിയായി വെള്ളം പമ്പ് ചെയ്ത് ചെളിയും മാലിന്യങ്ങളും മാറ്റാൻ കഴിയും. ജില്ലാ കളക്ടർ എസ്.സുഹാസ് പമ്പ് ഏററുവാങ്ങി.
(ചിത്രമുണ്ട്)
date
- Log in to post comments