ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ നടത്തി
ആലപ്പുഴ: ജില്ല കളക്ടർ എസ്. സുഹാസ് മുൻകൈയ്യെടുത്ത് ആലപ്പുഴയിലെ ഭിന്നശേഷിക്കാർക്കായി ജോബ്‌ഫെയർ സംഘടിപ്പിച്ചു. ജനറൽ ഹോസ്പിറ്റലിന് സമീപത്തെ എൻ.എച്ച്.എം. ഹാളിലാണ് പരിപാടി നടന്നത്. കാക്കനാട് പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനമാണ് തൊഴിൽ നൽകുന്നത്. 10-ാം ക്ലാസ്, പ്ലസ്ടൂ ആണ് യോഗ്യത പറഞ്ഞിരുന്നതെങ്കിലും എം.ടെക് സൈബർ സെക്യൂരിറ്റി പഠിച്ചവർ വരെ ആഭിമുഖത്തിന് എത്തിയിരുന്നു. ഏകദേശം മൂന്നുറോളം പേരാണ് രജിസ്‌ട്രേഷൻ ചെയ്തത്. ഇതിൽ പ്രാഥമിക യോഗ്യതയുള്ളവരെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചു. കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നിവിടങ്ങളിലെല്ലാം പ്രവർത്തിക്കുന്ന കമ്പനിക്കുവേണ്ടിയാണ് ജോബ് ഫെയർ നടന്നത്. ഐ.ടി കമ്പനിയിൽ നോൺ ഐ.ടി മേഖലയിലാണ് നിയമനം നൽകുക. പാലിയേറ്റീവ് കെയർ ജില്ലാ കോ-ഓർഡിനേറ്റർ അബ്ദുള്ള ആസാദ് ആയിരുന്നു ജോബ് ഫെയറിന്റെ ജില്ലാ കോ-ഓർഡിനേറ്റർ. കൊഗ്നിസെന്റ് ഐ.ടി.കമ്പനിയുടെ പ്രതിനിധിയും ജോബ് ഫെയറിൽ പങ്കെടുത്തു.
- Log in to post comments