Skip to main content

നെടിയിരുപ്പ് സ്വരൂപം ടൂറിസം പദ്ധതി പരിഗണനയില്‍ - മന്ത്രി

  ചരിത്ര പ്രാധാന്യമുള്ള നെടിയിരുപ്പ് സ്വരൂപം ടൂറിസം പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും സാധ്യതകള്‍ പരിശോധിക്കുമെന്നും ടൂറിസം , സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മലപ്പുറം ജില്ലയില്‍ 13 പദ്ധതികളിലായി  20 കോടിയിലേറെ രൂപയുടെ പ്രവൃത്തികള്‍ ടൂറിസം മേഖലയില്‍ നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 

date