Post Category
വയോജന പീഡന ബോധവത്ക്കരണ ദിനാചരണം: സെമിനാര്‍ നടത്തി
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ താലൂക്കാശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വയോജന പീഡന ബോധവത്ക്കര ദിനാചരണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു.ഐ.എം.എ ചെമ്മാട് യൂണിറ്റ് സെക്രട്ടറി ഡോ. ശ്രീബിജു ക്ലാസെടുത്തു. ആര്‍എംഒ ഡോ: ഹഫീസ് അധ്യക്ഷത വഹിച്ചു. എച്ച്.ഐ ശ്രീദേവി, ഡോ.മുഹമ്മദ് അലിയാസ് കുഞ്ഞാവുട്ടി, ജെ.എച്ച്.ഐ ഹരീഷ് എന്നിവര്‍ സംസാരിച്ചു.തിരൂരങ്ങാടി താലൂക്കിലെ ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
date
- Log in to post comments