Skip to main content

അന്‍ഹര്‍മായി റേഷന്‍ സാധനങ്ങള്‍ വാങ്ങിയ 17 കാര്‍ഡുകള്‍ പിടിച്ചെടുത്തു

അനര്‍ഹമായി അന്ത്യോദയാ/മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. അനര്‍ഹമായി റേഷന്‍ സാധനങ്ങള്‍ വാങ്ങിയിരുന്ന അഞ്ച് മുന്‍ഗണനാ കാര്‍ഡുകളും 12 സബ്‌സിഡി വിഭാഗത്തിലുളള കാര്‍ഡുകളും പിടിച്ചെടുത്തു. അനര്‍ഹമായി റേഷന്‍ വാങ്ങിയ കാര്‍ഡുടമകളില്‍ നിന്നും
7136 രൂപ സര്‍ക്കാരിലേക്ക് തിരികെ അടപ്പിക്കുകയും ചെയ്തു. അനര്‍ഹമായ രീതിയില്‍ എ.എ.വൈ/മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകള്‍ താലൂക്കിന്റെ മുഴുവന്‍ പ്രദേശങ്ങളിലും തുടര്‍ന്നുവരുന്നുണ്ട്. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോയ്‌സ് ജോര്‍ജ്ജ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എടി .ഷാജി., റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഇജെ ഷെനോയ, സത്യശീലന്‍, സീനിയര്‍ ക്ലാര്‍ക്ക് കെ.ഗോപാലകൃഷ്ണന്‍, ഓഫീസ് ജീവനക്കാരായ ഗണേശന്‍, പികെ ദിപു എന്നിവരും പങ്കെടുത്തു.

 

date