വയോജന അധിക്ഷേപ നിരോധന ദിനാചരണം
ലോക വയോജന അധിക്ഷേപ നിരോധന ദിനാചരണത്തിന്റെ ഭാഗമായി സാമൂഹികനീതി വകുപ്പ് വിവിധ പരിപാടികള്‍ നടത്തി. കോട്ടക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിളംബര ജാഥ, ഉദ്ഘാടന സമ്മേളനം, ഓപണ്‍ഫോറം, ക്ലാസുകള്‍, കലാപരിപാടികള്‍ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.
മുതിര്‍ന്ന പൗര•ാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് യുവതലമുറക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്കായുള്ള നിയമ പരിരക്ഷയെ പറ്റി സമൂഹത്തില്‍ വ്യാപകമായ പ്രചാരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൗര•ാര്‍ക്ക് ലഭ്യമായ വിവിധ ക്ഷേമ പരിപാടികള്‍ വിശദീകരിക്കുന്ന ബ്രോഷര്‍ മുതിര്‍ന്ന പൗര•ാര്‍ക്കായുള്ള ജില്ലാ തല കമ്മിറ്റി മെമ്പര്‍ കെ. ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷറ ഷബീര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഉസ്മാന്‍കുട്ടി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. സുലൈഖാബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അയിഷ ഉമ്മര്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ജില്ലാ തല കമ്മിറ്റി അംഗങ്ങളായ ശിവശങ്കരന്‍, കെ.സി. സത്യനാഥന്‍, തൃക്കുളം കൃഷ്ണന്‍കുട്ടി, എം.എസ്. ശിവരാമന്‍, കോട്ടക്കല്‍ നഗരസഭാ കൗണ്‍സലര്‍മാരായ ടി.പി. സുബൈര്‍, രാജാ സുലോചന, ശിശുവികസന പദ്ധതി ഓഫീസര്‍ ഷീബാ എഡേ്വര്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, വയോമിത്രം കോഡിനേറ്റര്‍ അശ്വതി, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സടി നൗഫല്‍, കെഎസ് ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്‍മാരും ശാരീരിക മാനസിക ആരോഗ്യവും വിഷയത്തില്‍ ഡോ. ശ്രീലക്ഷ്മിരാജ്, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നിയമ പരിരക്ഷ വിഷയത്തില്‍ വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ എന്നിവര്‍ ക്ലാസെടുത്തു. കോട്ടക്കല്‍ നഗരസഭാ വനിതാ ശിശുവികസന വകുപ്പ്, വയോമിത്രം, സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments