Post Category
യാത്രയയപ്പ് നല്‍കി
ജില്ലാ ആസൂത്രണ സമിതി മെമ്പര്‍സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് ജില്ലാ ആസൂത്രണ സമിതി യാത്രയയപ്പ് നല്‍കി. ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ.പി. ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ചു. 2019 -20 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി പരിഷകരിച്ച് സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായി 43 തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.ജഗല്‍ കുമാര്‍, ആസൂത്രണസമിതി അഗംഗങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments