Post Category
ഐ.ടി.ഐ പ്രവേശനം -അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ജില്ലയിലെ കേരളാധിശ്വരപുരം, പാതായ്ക്കര, പൊന്നാനി, പാണ്ടിക്കാട്, എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ വിവിധ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന് 14 വയസ് പൂര്‍ത്തിയാവണം. അപേക്ഷാ ഫോം അതത് ഐ.ടി.ഐകളില്‍ നിന്ന് ലഭിക്കും. പേര്, വയസ്, ജാതി, യോഗ്യത, അധികയോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂണ്‍ 29 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഒന്നാംവര്‍ഷം 820 രൂപയും രണ്ടാം വര്‍ഷം 630 രൂപയും ലംപ്സംഗ്രാന്റും ലഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഉച്ചഭക്ഷണവും പഠനകാലയളവില്‍ 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. ഫോണ്‍: 0495 2371451, ഇ മെയില്‍ : ശെേരററസസറ@ഴാമശഹ.രീാ.
date
- Log in to post comments