Post Category
കേരള മദ്രസാധ്യാപക ക്ഷേമനിധി; സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019 മാര്‍ച്ച് മാസം നടന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അംഗത്വ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, വിഹിതമടച്ച വിവരം എന്നിവ സഹിതം ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി, പുതിയറ, കോഴിക്കോട് 673004 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0495 2720577.
date
- Log in to post comments