Skip to main content

ക്ഷേമനിധി കുടിശ്ശിക നിവാരണം

 

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശ്ശിക  നിവാരണത്തിന്  ജൂണ്‍ 30 വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്.  പുതുതായി  അംഗത്വം എടുക്കാന്‍ വരുന്നവര്‍ ആര്‍.സി ബുക്ക്,  പെര്‍മിറ്റ്, ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും രണ്ടു പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  കൊണ്ടു വരണം. എല്ലാ മോട്ടോര്‍ തൊഴിലാളി സുഹൃത്തുക്കളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0483-2734941.

 

date