Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം സംഭാവന നല്കി
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ട്രാവന്‍കൂര്‍-കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സംഭാവനയായി 5,00,000 (അഞ്ച് ലക്ഷം) രൂപ മോഡേണ്‍ മെഡിസിന് പ്രസിഡന്റ് ഡോ. റാണി ഭാസ്കരന്, ഹോമിയോ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. രവി എം. നായര്‍, ഭാരതീയ ചികിത്സാ സമ്പ്രദായം വൈസ് പ്രസിഡന്റ് ഡോ. സ്റ്റാന്‍ലി ജോണ്‍സ്, കൗണ്‍സില്‍ രജിസ്ട്രാര്‍ ഭദ്രന് എസ്. എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാനിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
പി.എന്‍.എക്സ്.5431/17
date
- Log in to post comments