Post Category
ഐടിഐ പ്രവേശനം
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് 11 ഐടിഐകളില്‍ 12 ട്രേഡുകളിലേക്ക് 240 സീറ്റുകള്‍ ഇതിലേക്ക് സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 150 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷാഫോറം ആലപ്പുഴ പവര്‍ ഹൗസ് ജംഗ്ഷനിലുള്ള റ്റി.വി.തോമസ് മെമ്മോറിയല്‍ ട്രസ്റ്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. (പിഎന്‍പി 1340/19)
date
- Log in to post comments