Post Category
ഭാഗ്യക്കുറി: ബോധവത്ക്കരണ ക്ലാസ്
ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിന് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 21ന് അടൂര്‍ സബ് ഓഫീസിലും 24ന് പത്തനംതിട്ട മുനിസിപ്പല്‍ ഠൗണ്‍ഹാളിലും ബോധവത്ക്കരണ ക്ലാസ് നടത്തും. ജില്ലയിലെ എല്ലാ വില്‍പ്പനക്കാരും ഏജന്റുമാരും പങ്കെടുക്കണമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709.
(പിഎന്‍പി 1447/19)
date
- Log in to post comments