Skip to main content

ഓണത്തിന് ഒരുമുറം പച്ചക്കറി: ബ്ലോക്ക് തല ഉദ്ഘാടനവും ഞാറ്റുവേല ചന്തയും

 

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കോഴഞ്ചേരി ബ്ലോക്ക്തല ഉദ്ഘാടനം ഈ മാസം 20ന് കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ട് കമ്യൂണിറ്റി ഹാളില്‍ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ നിര്‍വഹിക്കും. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ്് കൃഷി വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചത്. പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനായി പച്ചക്കറി വിത്തുകളും തൈകളും ലഭ്യമാക്കും. 

ഞാറ്റുവേലയോടനുബന്ധിച്ച്  ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഞാറ്റുവേല ചന്തയും നടത്തും. ഗ്രാമപൂര്‍ണിമ ഇക്കോ ഷോപ്പിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നടീല്‍ വസ്തുക്കളുടെ വിപണനവും ഞാറ്റുവേല ചന്തയില്‍ ഉണ്ടാകും. ഞാറ്റുവേല ചന്ത പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ചുമതല വഹിക്കുന്ന സിസി കുര്യന്‍ നിര്‍വഹിക്കും. 

                 (പിഎന്‍പി 1448/19)

date