Skip to main content

കൈപ്പാട് -പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം

 

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് 2020 മാര്‍ച്ച് 31 വരെ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 26-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2822372.

 

കൈപ്പാട് -പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം
കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷി പദ്ധതി (2015-2019) യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രാകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറംബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ 0484-2665479 ഓഫീസില്‍ ലഭിക്കും. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സി.സി.60/3907, പെരുമ്പാവൂര്‍.പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി-15.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2019-2020 സാമ്പത്തിക വര്‍ഷത്തേക്ക് കൊച്ചി നഗരസഭയുടെ ആവശ്യത്തിലേക്ക്  സ്റ്റേഷനറി സാധനങ്ങള്‍,  ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ എന്നിവ നല്‍കുന്നതിന്  മത്സരാടിസ്ഥത്തില്‍ റണ്ണിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കു.ന്നതും അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് ഹാജരായിട്ടുളളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതുമാണ്.

date