Skip to main content

ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം അവാര്‍ഡിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു.  കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  അഞ്ച് വയസ് കഴിഞ്ഞവരും 18 വയസ് പൂര്‍ത്തിയാക്കാത്തവരുമായ കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.  കുട്ടികള്‍ നേരിട്ട് അപേക്ഷിക്കുകയോ അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകള്‍/വ്യക്തികള്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യാം.  നിശ്ചിതഫാറം പൂരിപ്പിച്ച് അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളില്‍ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍, അപേക്ഷാ ഫോറത്തിന്റെ മാതൃക എന്നിവ അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലും (ഫോണ്‍ - 0471 2342235) സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ലും ലഭ്യമാണ്.

പി.എന്‍.എക്‌സ്.5436/17

date