Post Category
ശബരിമല തീര്‍ഥാടനം: പുരുഷ നഴ്‌സ് ഒഴിവ്
ശബരിമല തീര്‍ഥാടന കാലത്ത് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ തുടങ്ങുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിലേക്ക് അഞ്ച് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. ഈമാസം 15 മുതല്‍ 2018 ജനുവരി 20 വരെയാണ് സേവനകാലാവധി.
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നേടിയ ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ് സി നഴ്‌സിംഗ് ആണ് യോഗ്യത. മുന്‍ വര്‍ഷങ്ങളില്‍ സേവനം ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഈമാസം ഒന്‍പതിന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ 9495549794 എന്ന നമ്പരില്‍ ലഭിക്കും.
date
- Log in to post comments