Post Category
താൽക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് ആയൂർവേദ തെറാപ്പിസ്റ്റ്, കെയർ ടേക്കർ തസ്തികിയിൽ താൽക്കാലിക നിയമനം നടത്തുന്നു. പത്താം തരവും ആയൂർവേദ തൊറപ്പിസ്റ്റ് പരിശീലനവുമാണ് തെറാപ്പിസ്റ്റിന്റെ യോഗ്യത. പത്താം തരവും വൃദ്ധജനപരിപാലന മുൻപരിചയവുമാണ് കെയർ ടേക്കറുടെ യോഗ്യത യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 28 രാവിലെ 10.30 ന് തൃശൂർ വെസ്റ്റ് പാലസ് റോഡിലുളള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കലാഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 0487-2334313.
date
- Log in to post comments