Post Category
പോളിടെക്‌നിക് ഡിപ്ലോമ: 21 വരെ രജിസ്‌ട്രേഷന് അവസരം
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം യഥാസമയം പോളിടെക്‌നിക് കോളേജുകളിൽ ഫീസടച്ച് രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് അപേക്ഷാ ഫീസടച്ച് ജൂൺ 21 ഉച്ചയ്ക്ക് 12 മണിവരെ രജിസ്റ്റർ ചെയ്യാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം അപേക്ഷകർ സംസ്ഥാനത്തെ ഏതെങ്കിലും സർക്കാർ/ എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ രജിസ്‌ട്രേഷൻ നടത്തണം.
പി.എൻ.എക്സ്.1909/19
date
- Log in to post comments