Post Category
വടവാതൂര്‍ സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക്
വടവാതൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. 66 സെന്‍റ് സ്ഥലത്ത് 6000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 10 ക്ലാസ് മുറികളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യക ടോയ്ലെറ്റുകളും സ്റ്റാഫ് റൂമുമുണ്ട്. 86 ലക്ഷം രൂപ ചെലവില്‍ ജില്ലാ പഞ്ചായത്തും ആര്‍.എം.എസ്.എ (രാഷ്ട്രീയ മധ്യമക് ശിക്ഷാ അഭിയാന്‍)യും സംയുക്തമായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
തറയില്‍ ടൈല്‍ പാകുന്ന ജോലി കൂടി പൂര്‍ത്തിയായാല്‍ കെട്ടിടം പ്രവര്‍ത്തന സജ്ജമാകും. 2019 ജനുവരിയിലാണ് പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതോടെ പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് പാചകപ്പുരയും ലാബ് സൗകര്യവും കളിസ്ഥലവും നിര്‍മ്മിക്കാനാണ് പദ്ധതി. നിലവില്‍ 150 വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളിലുള്ളത്.
date
- Log in to post comments