Skip to main content

നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം 7-ന്

കൊച്ചി: നിയമസഭയുടെ ആരോഗ്യവും കുടുംബക്ഷേമവും സംബന്ധിച്ച് സബ്ജക്ട് കമ്മിറ്റി നവംബര്‍ ഏഴിന് രാവിലെ 10.30-ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷനും നിയന്ത്രണവും) ബില്‍ 2017 നെ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും നേരിട്ട് ഹര്‍ജികള്‍ സ്വീകരിക്കും. യോഗത്തില്‍ സമിതി ചെയര്‍പേഴ്‌സണായ വകുപ്പു മന്ത്രിയും അംഗങ്ങളായ 10 എം.എല്‍.എ മാരും പങ്കെടുക്കും.

 

 

date