Skip to main content

പി. എം. മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

മുതിർന്ന മാധ്യമ പ്രവർത്തകൻ പി എം മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു. 1987ൽ സബ്എഡിറ്ററായാണ് ദേശാഭിമാനിയിൽ പത്രപ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ കൂത്തുപറമ്പ് പഴയനിരത്തിലെ പരേതനായ എം ബാലന്റെയും എം പി രോഹിണിയുടെയും മകനാണ്. ഭാര്യ ശ്രീലത ദേശാഭിമാനി ജനറൽ മാനേജരുടെ ഓഫീസിൽ പരസ്യവിഭാഗം മാനേജർ. മക്കൾ: അമൽ മനോജ് , ദേവി മനോജ്.
പി.എൻ.എക്സ്.1939/19

date