Skip to main content

ത്രിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ക്ലാസുകൾ

തിരുവനന്തപുരം മണ്ണന്തലയിലെ അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പ്രധാന കേന്ദ്രത്തിലും പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാർത്ഥികൾക്കായി ത്രിവത്സര സിവിൽ സർവീസ് കോഴ്‌സിന്റെ ഒന്നാം വർഷത്തേക്ക് പ്രവേശനം ആരംഭിച്ചു. ബിരുദ വിദ്യാർത്ഥികൾക്കും, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുംwww.ccek.org യിൽ ജൂൺ 22 മുതൽ ജൂലായ് 10 വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്തവർ തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലുളള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രധാന കേന്ദ്രത്തിലും, അതത് ഉപകേന്ദ്രങ്ങളിലും ജൂലായ് 14ന് രാവിലെ 11 മണി മുതൽ 12 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. ജൂലായ് 21ന് ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ccek.org ഫോൺ: തിരുവനന്തപുരം (0471-2313065, 2311654, 8281098864), പൊന്നാനി (0494-2665489, 8281098868), പാലക്കാട് (0491 - 2576100, 8281098869), കോഴിക്കോട് (0495- 2386400, 8281098870), കല്യാശ്ശേരി (8281098875), മൂവാറ്റുപ്പുഴ (8281098873)
പി.എൻ.എക്സ്.1942/19

date