Skip to main content

ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീശാക്തീകരണം, വികസനം, മറ്റുളളവ (പ്രകൃതി സംരക്ഷണം,ബോധവത്ക്കരണം) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ 1 മുതല്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പതിനെട്ടിനും 40 നും മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.ksywb.kerala.gov.in എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

date