Skip to main content

സമഗ്ര പച്ചക്കറി വികസന പദ്ധതി;  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 22)

സമഗ്ര പച്ചക്കറി വികസന പദ്ധതി 2019-20  ജില്ലാതല ഉദ്ഘാടനം ഇന്ന്  (ജൂണ്‍ 22) ഉച്ചകഴിഞ്ഞ് രണ്ടിന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സി. കെ ആശ എം.എല്‍.എ  നിര്‍വഹിക്കും. 

വൈക്കം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിക്കും. സ്കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. സസ്യ സംരക്ഷണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി നിര്‍വഹിക്കും. 

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. സുഗതന്‍, കെ.കെ. രഞ്ജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഉഷാകുമാരി, പി. ശകുന്തള, സെബാസ്റ്റ്യന്‍ ആന്‍റണി, പി.എസ്. മോഹനന്‍, ലതാ അശോകന്‍, പി.വി. ഹരിക്കുട്ടന്‍, നഗരസഭാ അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.പി. മായാദേവി കുഞ്ഞമ്മ, തുടങ്ങിയവര്‍ പങ്കെടുക്കും. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന നായര്‍ പദ്ധതി വിശദീകരിക്കും.

കാര്‍ഷിക സെമിനാറിന് റിട്ട. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. ഐ ഷെരീഫ് നേതൃത്വം നല്‍കും. പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി  ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കിവരുന്നു. ഇന്ന് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും.

date