പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം
2020 ലെ നീറ്റ് /എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് ഒരു വര്‍ഷത്തെ കോച്ചിങ് ക്ലാസ്സിന് പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2019 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ വിജയിച്ചവരും 2019 ലെ മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷയില്‍ 15 ശതമാനം കുറയാതെ സ്‌കോര്‍ നേടിയവരുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2019 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുത്തതും 25ശതമാനത്തില്‍ കുറയാതെ സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളെയും മതിയായ അപേക്ഷകരില്ലാത്ത സാഹചര്യത്തില്‍ പരിശീലനത്തിന് പരിഗണിക്കും. 80 പേര്‍ക്കാണ് പ്രവേശനം. താല്പര്യമുള്ളവര്‍ ജൂണ്‍ 26 വൈകീട്ട് അഞ്ചിനകം നിലമ്പൂര്‍ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസര്‍ക്ക് ലഭിക്കണം. ഫോണ്‍ 04931 220315.
- Log in to post comments