Post Category
രക്തദാന ക്യാമ്പ് നടത്തി
രക്തദാന ദിന വാരാചരണത്തിന്റെ ഭാഗമായി കൊണ്ടോട്ടി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദൈവത്തിന്റെ മഷി എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ കേരളം മലപ്പുറം, മഞ്ചേരി മെഡിക്കല്‍ കോളജ,് ബ്ലഡ് ബാങ്ക് വിഭാഗം, കൊണ്ടോട്ടി നഗരസഭ, പ്രദേശിക ക്ലബ് തുടങ്ങിയവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്, കൊണ്ടോട്ടി താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.അമ, ആരോഗ്യകേരളം ജില്ലാ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments