Skip to main content

ഹാച്ചെറി മാനേജര്‍ ഒഴിവ്

 

    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചെറ്റച്ചല്‍ ജഴ്‌സി ഫാമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹാച്ചെറി മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്) ബിരുദധാരികള്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ജൂണ്‍ 29ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഓഫിസിലാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 11ന് രാവിലെ പത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 670/2019)

 

date