Skip to main content

ഫാര്‍മസിസ്റ്റ് ഒഴിവ്

 

    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹം മെഡിക്കല്‍ പാലിയേറ്റിവ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പട്ടം താണുപിള്ള സ്മാരക ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന മെഡിക്കല്‍ സ്റ്റോറിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിന് അഭിമുഖം നടത്തുന്നു. എന്‍.സി.പി./സി.സി.പി. കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ജൂണ്‍ 29ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഓഫിസിലാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റ, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 11ന് രാവിലെ പത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 671/2019)

 

date