Skip to main content

കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

ശുചിത്വ മിഷന്‍ ഡയറക്ടറായി സ്ഥലം മാറി പോകുന്ന ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കുന്ന ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ജില്ലാ കലക്ടര്‍ക്ക് കൈമാറി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍, ജില്ലാ ഇഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2115/2019

 

date