Skip to main content

മൃഗസംരക്ഷണം: താലൂക്ക് തല നിക്ഷേപ-സംരംഭക പരിശീലനത്തിന് കൊടുങ്ങല്ലൂരിൽ തുടക്കം

സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ പദ്ധതി പ്രകാരം നടത്തി വരുന്ന താലൂക്ക് നിക്ഷേപ-സംരക്ഷക പരിശീലന പരിപാടിയ്ക്ക് കൊടുങ്ങല്ലൂരിൽ തുടക്കമായി. ജില്ലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട്, ചേർപ്പ് താലൂക്കുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ മേഖലയിലേക്ക് പുതിയ സംരംഭകരെ ആകർഷിക്കുകയും നിലവിലുള്ള സംരംഭകർക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകുകകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കർഷകർക്ക് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ നേരിട്ട് പരിശീലനം നൽകും. പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റും നൽകും. കൊടുങ്ങല്ലൂർ പ്രാദേശിക മൃഗസംരക്ഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മതിലകം ബ്ലോക്കിന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 75 കർഷകർ പരിപാടിയിൽ പങ്കെടുത്തു. ഡോ. എം.എസ്. അഷ്‌കർ, ഭാസുരാംഗൻ, ഡോ. ഗിഗ്ഗിൻ, ആഷിസ്.എസ്.എസ്. എന്നിവർ ക്ലാസുകൾ നയിച്ചു. 

date