Post Category
വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22 മുതൽ
വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 22 മുതൽ ആരംഭിക്കും. റഗുലർ വിഭാഗം വിദ്യാർത്ഥികൾ ഫീസടച്ച് അപേക്ഷകൾ ജൂൺ 25 നകവും രൺണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർത്ഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷകൾ ജൂലൈ മൂന്നിനകവും പഠിച്ച സ്കൂളുകളിൽ നൽകണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷാ കേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭ്യമാണ്.
പി.എൻ.എക്സ്.1952/19
date
- Log in to post comments